KeralaLatest NewsNews

കേരളത്തിലെ പൊതുവിദ്യാഭ്യാസം – കേരളപ്പിറവിയോടനുബന്ധിച്ച് അറിയാം ഈ ചരിത്രം

യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അടുത്തിടെ ‘ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് 2023’ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ വിജയകരമായ ഉപയോഗത്തിന് ഈ റിപ്പോർട്ടിൽ കേരളത്തിന് പ്രത്യേക പരാമർശം ലഭിക്കുകയുണ്ടായി. ഐക്യകേരളം രൂപം കൊണ്ടത് മുതൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാണ്, ഒരു പടി മുന്നിൽ.

കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .പുതിയ സാങ്കേതിക വിദ്യകളും മറ്റും സംയോജിപ്പിച്ച് കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗവും മാറ്റത്തിന്റെ പാതയിലാണ്.

സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ന് കാണുന്ന നിലയിലെത്തിയിരിക്കുന്നു. ഗുരുകുലരീതിയിൽ നിന്നും പള്ളിക്കൂടത്തിലേക്ക് വിദ്യാഭ്യാസം പതുക്കെ വ്യാപിക്കുകയായിരുന്നു. ആദ്യമാദ്യം കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവയും അഭ്യസിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്നായിരുന്നു അധ്യാപകർ അറിയപ്പെട്ടിരുന്നത്. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു.

ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്. പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്.

സംസ്ഥാനം നിലവിൽ വന്നതോടെ മലബാർ മേഖലയിലും പുതിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവന്നു. 5 വയസ് കഴിഞ്ഞാരംഭിക്കുന്ന സ്കൂൾ പഠനത്തിന്റെ കാലാവധി 12 വർഷമാക്കി. സ്കൂൾ വിദ്യാഭ്യാസത്തെ പ്രൈമറി സ്കൂൾ എന്നും സെക്കന്ററി സ്കൂൾ എന്നും രണ്ടായി തിരിച്ചു. സ്കൂളിലെ ക്ലാസ്സുകളുടെ പേര് സ്റ്റാൻഡേർഡുകൾ എന്നാക്കി. 1 മുതൽ 8 വരയുള്ള സ്റ്റാൻഡേർഡുകളാണ് പ്രൈമറി തലത്തിൽ ഉൾപെടുത്തിയത്. ആദ്യത്തെ 5 സ്റ്റാൻഡേർഡുകൾ ലോവർ പ്രൈമറിയും അടുത്ത 3 സ്റ്റാൻഡേർഡുകൾ അപ്പർ പ്രൈമറിയും ആയി തരം തിരിച്ചു. 1958 ൽ ഹൈ സ്കൂൾ കോഴ് സ് പതുവർഷമായും ഹയർ സെക്കന്ററി കോഴ് സ് 12 വർഷമായും ഭേദഗതി ചെയ്തു. 1933 ലെ സ്റ്റാഥാം കമ്മിറ്റി റിപ്പോർട്ടിന്റെ ഫലമായി കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വിപുലമായ മാറ്റം വരുത്തി. ക്ലാസുകളുടെ പേരുകൾ മാറ്റി . പഠന മാധ്യമത്തിൽ മാറ്റം വരുത്തി,സിലബസ് നവീകരിച്ചു .ഇംഗ്ലീഷ് സ്കൂളിനൊപ്പും വെർണാകുലർ സ്കൂളുകളും പ്രവർത്തനം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button