Latest NewsKerala

ഇസ്ലാം മതത്തിന്റെ പ്രചാരണം ടൂറിസം ഏറ്റെടുത്തതിലൂടെ മുഹമ്മദ് റിയാസ് പച്ചയായ മുസ്ലിം പ്രീണനം നടത്തുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇസ്ലാം മതത്തിന്റെ പ്രചരണം ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ പച്ചയായ മുസ്ലിം പ്രീണനമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഇസ്ലാം മതത്തിനുള്ള പ്രധാന്യവും അതിന്റെ ചരിത്രവും വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനു വേണ്ടി കേരള സര്‍ക്കാര്‍ 94 ലക്ഷം രൂപ അനുവദിച്ചത് വിവേചനപരമാണെന്ന് അദ്ദേഹം പറഞ്ഞു.

‘കേരളം ഒരു മതത്തിന്റെത് മാത്രമല്ലെന്ന് റിയാസും പിണറായി വിജയനും മനസിലാക്കണം. ഒരു മതത്തിന്റെ സവിശേഷത മാത്രം പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പഠിപ്പിക്കുന്നത് മതേതര സമൂഹത്തിന് ഭൂഷണമല്ല. എല്ലാ മതങ്ങളുടേയും ചരിത്രം അടയാളപ്പെടുത്തണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ടൂറിസം പ്രചരിപ്പിക്കാന്‍ ഒരു മതത്തെ മാത്രമാണോ പ്രചരിപ്പിക്കേണ്ടതെന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായി നടിക്കുന്ന സീതാറാം യെച്ചൂരി വ്യക്തമാക്കണം’, സുരേന്ദ്രന്‍ പറഞ്ഞു.

റിയാസിനെ മുന്നില്‍ നിര്‍ത്തി 30 ശതമാനം വരുന്ന മുസ്ലിം വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. റിയാസിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിച്ച് ഭരണം നിലനിര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും കേരളം രൂപപ്പെടുത്തുന്നതിന് ഒരു സംഭാവനയും നല്‍കാത്തത് കൊണ്ടാണോ സര്‍ക്കാര്‍ അവരെ അവഗണിക്കുന്നത്. ഇസ്ലാമിന്റെ ചരിത്രം എഴുതുമ്പോള്‍ ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടത്തില്‍ നടന്ന വംശഹത്യകളെയും ക്ഷേത്രധ്വംസനങ്ങളെയും കുറിച്ചുള്ള അദ്ധ്യായങ്ങള്‍ ഉണ്ടാകുമോ? ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളില്‍ ഒന്നായ മാപ്പിള ലഹളയെ സൈറ്റില്‍ ഉള്‍പ്പെടുത്തുമോ എന്നും അദ്ദേഹം ചോദിച്ചു.

തന്റെ ഭാര്യയുടെ പേരിലുള്ള 2.97 കോടിയുടെ വരുമാനം മറച്ചുവെച്ചാണ് റിയാസ് 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമായിരിക്കുകയാണ്. റിയാസും വീണയും ഒരു കമ്പനിയുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണയും അവരുടെ കമ്പനിയും സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികളുമായി കരാറിലേര്‍പ്പെടുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തുവെന്ന് അവര്‍ തന്നെ സമ്മതിക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കള്ള സത്യവാങ്മൂലം സമര്‍പ്പിച്ച മുഹമ്മദ് റിയാസ് രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button