വെച്ചൂർ: വെച്ചൂർ പുത്തൻകായലിലെ മത്സ്യഫാമിലെ സൂക്ഷിപ്പുകാരനായ ആസാം സ്വദേശി യുവാവിനെ ഫാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻകായലിൽ എബി സൈമണിന്റെ ഉടമസ്ഥതയിലുള്ള മത്സ്യഫാമിലെ സൂക്ഷിപ്പുകാരൻ ഗണേഷ് ബിശ്വാസി(26)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെയാണ് സംഭവം. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇയാളെ പുറത്തു കാണാഞ്ഞതിനെത്തുടർന്ന് മറ്റു തൊഴിലാളികൾ വന്നു നോക്കിയപ്പോഴാണ് മുറിയിൽ കിടക്കുന്ന നിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments