KeralaLatest NewsNews

അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ കാരണം ഇതാണ്: വിശദമാക്കി കേരളാ പോലീസ്

തിരുവനന്തപുരം: അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് പോലീസ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും തനിക്ക് അങ്ങനെ സംഭവിക്കില്ലെന്നാണ് ഇത്തരക്കാരുടെ ധാരണയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Read Also: വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം’: രാഹുല്‍ മാങ്കൂട്ടത്തില്‍

മൊബൈലിൽ സംസാരിച്ചുകൊണ്ട് ബൈക്കും മറ്റു വാഹനങ്ങളും ഓടിക്കുന്നവരെ നാം കാണാറുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് ലാഭിക്കാനാണ് വണ്ടി നിറുത്തി സംസാരിക്കാൻ ഇവർ മിനക്കെടാത്തത്. ഇത്തരക്കാർ കാരണം നിരപരാധികളായ കാൽനടയാത്രക്കാർക്കാണ് പലപ്പോഴും പരിക്കുപറ്റുന്നത്. അങ്ങനെ നിരത്തിൽ പൊലിഞ്ഞുപോയ എത്രയോ ജീവനുകൾ. ഒരു മിനിറ്റ് ലാഭിക്കുന്നതിനായി ശ്രമിക്കുമ്പോൾ വിലയായി നൽകേണ്ടിവരുന്നത് ആരുടെയെങ്കിലുമൊക്കെ പ്രിയപ്പെട്ട ജീവനുകളും എന്നന്നേക്കുമുള്ള നമ്മുടെ മനസമാധാനവുമാണ്. ഓർക്കുക.. വേഗത വർധിക്കുന്നതനുസരിച്ച് മരണത്തിലേക്കുള്ള ദൂരം കുറയുകയാണ്. ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നും പോലീസ് ആഹ്വാനം ചെയ്തു.

Read Also: നോട്ടുനിരോധനം പൂർണ്ണപരാജയം: കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button