![madrassaaa](/wp-content/uploads/2020/06/madrassaaa.jpg)
അഹമ്മദാബാദ്: ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനെതിരെ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. 17 വയസുള്ള ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. പരാതിക്ക് പിന്നാലെ 25കാരനായ അധ്യാപകനെ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ജുനഗഢിലെ മംഗ്റോള്‍ താലൂക്കിലാണ് സംഭവം. മദ്രസ അധ്യാപകനെതിരെ കഴിഞ്ഞ ദിവസം ഏഴ് പരാതികളാണ് ലഭിച്ചത്. ഇപ്പോള്‍ ആകെ പത്തോളം വിദ്യാര്‍ത്ഥികള്‍ പീഡന പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുകുട്ടികളും അധ്യാപകനെതിരെ രംഗത്തെത്തിയത്. മദ്രസയില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.
Post Your Comments