തിരുവനന്തപുരം: മാസപ്പടിയായി വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഎമ്മിന്റെ ക്യാപ്‌സൂൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിഎംആർഎലും വീണയുടെ കമ്പനിയായ എക്‌സലോജിക്കുമായുള്ള ഇടപാടിൽ വീണ എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Read Also: വിവാദങ്ങൾക്ക് വിരാമം! ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഐപിഒയുമായി ഹോനാസ കൺസ്യൂമർ എത്തുന്നു
രണ്ടു കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കമ്പനി നികുതി അടയ്ക്കാത്തതെന്ന് സിപിഎം വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് പുറത്തുവന്ന രേഖയിൽ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സിപിഎമ്മുകാർ മനസ്സിലാക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎലിൽ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജിഎസ്ടി റജിസ്‌ട്രേഷന് മുൻപാണെന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയെങ്കിൽ മുൻപ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജിഎസ്ടി അടയ്ക്കാൻ സാധിക്കുന്നതെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഓരോ പർച്ചേസിലും കൂടുതൽ ലാഭം! റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സേവനവുമായി ആമസോൺ പേ
Post Your Comments