Latest NewsNewsBusiness

ഓരോ പർച്ചേസിലും കൂടുതൽ ലാഭം! റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ സേവനവുമായി ആമസോൺ പേ

ആമസോൺ പേ ലെറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേയ്മെന്റ് ഓപ്ഷനുകൾ ആമസോൺ പേ വാഗ്ദാനം ചെയ്യുന്നുണ്ട്

ചുരുങ്ങിയ കാലയളവിനുള്ളിൽ വളരെയധികം സ്വീകാര്യത നേടിയവയാണ് ഓൺലൈൻ ഷോപ്പിംഗുകൾ. പരമ്പരാഗത ഷോപ്പിംഗിൽ നിന്ന് വളരെ വ്യത്യസ്ഥമായ രീതിയാണ് ഓൺലൈൻ ഷോപ്പിംഗുകൾ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി തരത്തിലുള്ള ഓഫറുകളും ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ ഒരുക്കാറുണ്ട്. ഇത്തവണ ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾമെന്റായി വാങ്ങുന്നതിനായി റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ ഓപ്ഷനാണ് ആമസോൺ പേ ഒരുക്കിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും സ്വീകാര്യത ലഭിച്ച പണമടവ് രീതിയായി ഇവ മാറിയിട്ടുണ്ട്. അതിനാൽ, അടുത്തിടെ നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നാലിലൊന്ന് ഷോപ്പിംഗും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിലാണ് നടന്നിരിക്കുന്നത്.

ആമസോൺ പേ ലെറ്റർ, ആമസോൺ പേ വാലറ്റ്, യുപിഐ തുടങ്ങി നിരവധി പേയ്മെന്റ് ഓപ്ഷനുകൾ ആമസോൺ പേ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ്, ഉപഭോക്താക്കൾക്കായി റുപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ ഓപ്ഷനും പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ആനിവേഴ്സറി ഓഫറിന്റെ ഭാഗമായി ആമസോൺ പേ ലേറ്റർ വഴി ഇൻസ്റ്റന്റ് ക്രെഡിറ്റ് കാർഡ് സൗകര്യവും പുതുതായി ആരംഭിച്ചിട്ടുണ്ട്. നിരവധി ആനുകൂല്യങ്ങളാണ് ഈ വിഭാഗത്തിന് കീഴിൽ ലഭിക്കുക. ഷോപ്പിംഗ് അനുഭവം സുഗമമാക്കുന്നതിന് പുറമേ, ഇത്തരത്തിലുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള ലാഭവും നൽകിയിട്ടുണ്ട്.

Also Read: സഹോദരന്റെ ദേഹത്ത് കൂടി പലതവണ ട്രാക്ടർ ഓടിച്ച് കയറ്റി യുവാവ്: വീഡിയോ എടുത്ത് നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button