Latest NewsNewsTechnology

വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്യുന്നതായി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ

മറ്റു സെർച്ച് എൻജിൻ സേവന ദാതാക്കൾക്ക് ഗൂഗിൾ അവസരം നിഷേധിക്കുന്നുണ്ടോയെന്നും അന്വേഷണത്തിന് വിധേയമാക്കും

വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജപ്പാൻ. വിപണിയിലെ മേധാവിത്വം ഗൂഗിൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് അന്വേഷണം. കുത്തകവിരുദ്ധ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന്, യൂറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഗൂഗിളിനെതിരെ സമാന അന്വേഷണം നടക്കുന്നുണ്ട്.

വിപണിയിലെ മേധാവിത്വം കമ്പനി ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും, അതുവഴി സ്വന്തം ആപ്പുകളും സേവനങ്ങളും പ്രചരിപ്പിക്കുന്നുണ്ടോ എന്നുമാണ് ജപ്പാൻ അന്വേഷിക്കുക. ഇതിനുപുറമേ, മറ്റു സെർച്ച് എൻജിൻ സേവന ദാതാക്കൾക്ക് ഗൂഗിൾ അവസരം നിഷേധിക്കുന്നുണ്ടോയെന്നും അന്വേഷണത്തിന് വിധേയമാക്കും. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ സെർച്ച്, ഗൂഗിൾ ക്രോം, ഗൂഗിൾ പ്ലേ ആപ്പ് എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആൻഡ്രോയ്ഡ് ഫോൺ നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്ന ഗൂഗിളിന്റെ പ്രവർത്തന രീതിയിലെ അസ്വാഭാവികതയും അന്വേഷണസംഘം പരിശോധിക്കുന്നതാണ്.

Also Read: സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button