Latest NewsIndiaNews

പ്രധാനമന്ത്രിയെ സന്ദർശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ: കുങ്കുമപ്പൂവ് സമ്മാനിച്ചു

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. മോദിയ സന്ദർശിച്ച മനോജ് സിൻഹ അദ്ദേഹത്തിന് വിജയദശമി ആശംസകൾ നേർന്നു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അദ്ദേഹം സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയ്ക്ക് മനോജ് സിൻഹ കുങ്കുമപ്പൂ സമ്മാനമായി നൽകി.

Read Also: കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന പദ്ധതി തെരഞ്ഞെടുപ്പിന് മുൻപ്? അപ്രതീക്ഷിത കേന്ദ്ര പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരള ബിജെപി

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുകയും അദ്ദേഹത്തിന് വിജയദശമി ആശംസകൾ നേരുകയും ചെയ്തുവെന്ന് കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ‘കോങ് പോഷ്’ (കുങ്കുമപ്പൂവ്) സമ്മാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിലെ എല്ലാ കമ്മ്യൂണിറ്റികളുടേയും സമഗ്ര വികസനത്തിനായുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളെ കുറിച്ചും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ മനോജ് സിൻഹ പ്രധാനമന്ത്രിയോട് വിശദമാക്കിയെന്നാണ് വിവരം.

Read Also: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി: യുവാവിനെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല​ട​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button