Latest NewsNewsAutomobile

രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണം കുതിക്കുന്നു, വിൽപ്പനയിൽ മുന്നിൽ ഈ ബ്രാൻഡുകൾ

രാജ്യത്ത് ഉത്സവ കാലത്തിന് തുടക്കമായതോടെ മികച്ച ഓഫറും, പുതിയ മോഡലുകളുമായി വിപണിയിൽ തരംഗം സൃഷ്ടിക്കാനുളള നീക്കത്തിലാണ് ആഡംബര കാർ നിർമ്മാതാക്കൾ

രാജ്യത്ത് ആഡംബര കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഏതാനും മാസങ്ങളായി ഉപഭോക്താക്കൾക്ക് ആഡംബര കാറുകളോട് പ്രിയം വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം ആഡംബര കാറുകളുടെ വിൽപ്പന അരലക്ഷം കവിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം 40,000 ആഡംബര കാറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. മെഴ്സിഡസ്, ഓഡി, ബെൻസ്, ജാഗ്വർ, വോൾവോ തുടങ്ങിയ ബ്രാൻഡുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇന്ത്യൻ വിപണിയിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപ്പന നേടാൻ മെഴ്സിഡസ് ബെൻസിന് നേടാൻ സാധിച്ചിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക മേഖല പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് ചരിത്രം മുന്നേറ്റം നടത്തുന്നതിനാൽ, അതിസമ്പന്നരുടെ എണ്ണം കുതിച്ചുയരുന്നതിന്റെ സൂചനയാണ് ആഡംബര കാറുകളുടെ വിൽപ്പനയിൽ ദൃശ്യമാകുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് ഉത്സവ കാലത്തിന് തുടക്കമായതോടെ മികച്ച ഓഫറും, പുതിയ മോഡലുകളുമായി വിപണിയിൽ തരംഗം സൃഷ്ടിക്കാനുളള നീക്കത്തിലാണ് ആഡംബര കാർ നിർമ്മാതാക്കൾ. വരാനിരിക്കുന്ന ദീപാവലിക്ക് റെക്കോർഡ് വിൽപ്പന നേടാൻ കഴിയുന്ന തരത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ആഡംബര ബ്രാൻഡുകൾ തീരുമാനിച്ചിട്ടുണ്ട്. ആഡംബര കാറുകൾക്ക് പുറമേ, സാധാരണ കാറുകൾക്കും വലിയ രീതിയിലുള്ള ഡിമാൻഡാണ് വിപണിയിൽ ഉള്ളത്.

Also Read: ആഭ്യന്തര വിപണിയിൽ താരമായി പഞ്ചസാര! എഥനോള്‍ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button