ErnakulamNattuvarthaLatest NewsKeralaNews

ഷ​വ​ർ​മ ക​ഴി​ച്ച് അവശനിലയിലായി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം തീ​ക്കോ​യി മ​ന​ക്കാ​ട്ട് രാ​ഹു​ൽ ഡി. ​നാ​യ​ർ (22) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ഷ​വ​ർ​മ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന്, അ​വ​ശ​നി​ല​യി​ലാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം തീ​ക്കോ​യി മ​ന​ക്കാ​ട്ട് രാ​ഹു​ൽ ഡി. ​നാ​യ​ർ (22) ആ​ണ് മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

Read Also : ഡബിൾ ഇൻക്യൂബേഷൻ പിരീഡ് പൂർത്തിയായി: കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം നാളെ

ക​ഴി​ഞ്ഞ 18-ന് ആണ് സംഭവം. ​മാ​വേ​ലി​പു​രം ലേ ​ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ നി​ന്നും ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് അ​വ​ശ​നി​ല​യി​ലാ​യെ​ന്നാ​ണ് ബ​ന്ധു​ക്കൾ പ​രാ​തിയിൽ പറയുന്നത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​ട്ടി​ല്ല.

ബന്ധുക്കൾ നൽകിയ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​ട്ട​ൽ പൂ​ട്ടി​ച്ചി​രു​ന്നു. ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button