Latest NewsNewsTechnology

ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് പിടി വീഴും! കർശന നിയന്ത്രണങ്ങളുമായി യൂട്യൂബ്

പരസ്യങ്ങളിൽ നിന്ന് രക്ഷ നേടാൻ ചുരുക്കം ചില ഉപഭോക്താക്കൾ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നതായി യൂട്യൂബിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു

യൂട്യൂബ് അടക്കമുള്ള മിക്ക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെയും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രധാന വരുമാന സ്രോതസ് പരസ്യങ്ങളാണ്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനക്കുറവ് കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാൽ, യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാൻ ഇപ്പോൾ ടെക് കമ്പനികൾ തയ്യാറല്ല. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. വരുമാനത്തിന് തടസ്സം നിൽക്കുന്ന ഉപഭോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് യൂട്യൂബിന്റെ തീരുമാനം.

പരസ്യങ്ങളിൽ നിന്ന് രക്ഷ നേടാൻ ചുരുക്കം ചില ഉപഭോക്താക്കൾ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നതായി യൂട്യൂബിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് യൂട്യൂബിന്റെ പോളിസികൾക്ക് എതിരായിതിനാൽ, മാസങ്ങൾക്ക് മുൻപ് തന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് കർശന നടപടികൾക്കാണ് യൂട്യൂബ് ഒരുങ്ങുന്നത്. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നത് നിർത്താൻ ഉപയോക്താവ് തയ്യാറാകുന്നില്ലെങ്കിൽ, നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യൂട്യൂബിന്റെ നീക്കം.

Also Read: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക

ആഡ് ബ്ലോക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ദിവസം പരമാവധി മൂന്ന് വീഡിയോകൾ മാത്രം കാണാൻ കഴിയുന്ന തരത്തിലുളള ക്രമീകരണമാണ് ഒരുക്കുക. മൂന്നിൽ കൂടുതൽ വീഡിയോകൾ കാണുന്നതിന് യൂട്യൂബ് തടയിടും. എന്നാൽ, ഇത് സ്ഥിരമായ വിലക്കായിരിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവ് യൂട്യൂബിൽ നിന്ന് ആഡ് ബ്ലോക്ക് നീക്കം ചെയ്യുന്ന പക്ഷം പഴയതുപോലെ വീഡിയോകൾ ആസ്വദിക്കാനാകും. പരസ്യങ്ങൾ കാണുന്നത് ഇഷ്ടമല്ലെങ്കിൽ നിയമപരമല്ലാത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു പകരം, യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button