Latest NewsNewsBusiness

ഹോട്ട്സ്റ്റാറും അംബാനിക്ക് സ്വന്തമാകുമോ? അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഡീൽ

ഓഹരികൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം റിലയൻസ് അടുത്ത മാസം നടത്തിയേക്കുമെന്നാണ് സൂചന

യുഎസ് എന്റർടൈൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ബ്ലൂബെർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ക്യാഷ് ആൻഡ് സ്റ്റോക്ക് ഡീൽ പ്രകാരം ഡിസ്നിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനാണ് റിലയൻസിന്റെ തീരുമാനം. ഏകദേശം ആയിരം കോടി ഡോളർ മൂല്യം കണക്കാക്കുന്ന ഇടപാടാണ് ഇതിലൂടെ നടക്കുക. ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാകുന്നതോടെ, വാൾട്ട് ഡിസ്നിയുടെ കൈവശം പരിമിതമായ ഓഹരികൾ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ.

ഓഹരികൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം റിലയൻസ് അടുത്ത മാസം നടത്തിയേക്കുമെന്നാണ് സൂചന. ഡീൽ പ്രകാരം, റിലയൻസ് മീഡിയയ്ക്ക് കീഴിലുള്ള ചില ബിസിനസുകൾ ഡിസ്നി സ്റ്റാറുമായി ലയിക്കാനും സാധ്യതയുണ്ട്. രാജ്യത്തെ എന്റർടൈൻമെന്റ് മേഖലയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ നടപടികൾക്ക് റിലയൻസ് തുടക്കമിടുന്നത്. ഡിസ്നിയുടെ ഏറ്റെടുക്കൽ കൂടി നടക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ കരുത്താർജ്ജിക്കാൻ റിലയൻസിന് സാധിക്കുന്നതാണ്. ഈ വർഷം ആദ്യം വാർണർ ബ്രോസ് ഡിസ്കവറിയുടെ എച്ച്ബിഒ ഷോയുടെ സംപ്രേഷണാവകാശം റിലയൻസ് നേടിയിരുന്നു.

Also Read: പലസ്തീനെ പിന്തുണച്ച് പ്രതിഷേധം നടത്താൻ കശ്മീർ ഭരണകൂടം അനുവദിച്ചില്ല, മെഹബൂബ മുഫ്തിയെ കൈയേറ്റം ചെയ്തു: ആരോപണവുമായി മകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button