കൊല്ലം: കൊല്ലത്ത് ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42) ആണ് മരിച്ചത്.
Read Also : യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന് സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്
തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. മതിലിനും മണ്ണിനും അടിയിൽ കുടുങ്ങിയ ആമിനയെ ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അബ്ദുൽ ഗഫൂർ ആണ് ആമിനയുടെ ഭർത്താവ്. മക്കൾ: സൈദലി, ആലിയ, അലീന.
Post Your Comments