രാജ്യത്തെ 5 നഗരങ്ങളിലേക്ക് സ്കൈ ബസിന്റെ സേവനം എത്തിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാരണാസി, പൂനെ, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നീ നഗരങ്ങളിലേക്കാണ് സ്കൈ ബസ് എത്തുന്നത്. അടുത്ത 2 വർഷത്തിനുള്ളിലാണ് ഈ 5 നഗരങ്ങളിൽ സ്കൈ ബസിന്റെ സേവനം എത്തുക. ഈ വർഷം അവസാനത്തോടെ ഗോവയിലെ മഡ്ഗാവിൽ സ്കൈ ബസുകളുടെ ട്രയൽ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
മഡ്ഗാവിൽ വർഷങ്ങൾക്ക് മുൻപ് ട്രയൽ റൂട്ട് സജ്ജീകരിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് 2016-ൽ ട്രാക്കുകളും പിയറുകളും നീക്കം ചെയ്തു. സ്കൈ ബസ് ട്രാക്കുകളുമായി ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. ഇതിൽ മൂന്ന് ബോഗികൾ കൂട്ടിച്ചേർക്കാനാകും. ബോഗിയുടെ മുകളിൽ കൊളുത്തുകൾ ഉപയോഗിച്ച് ട്രാക്കിൽ പിടിച്ചിരിക്കുന്ന ചക്രങ്ങളും ഉണ്ട്. ഒരു ബോഗിയിൽ പരമാവധി 300 പേർക്കാണ് സഞ്ചരിക്കാനാകുക. മണിക്കൂറിൽ 100 കിലോമീറ്റർ വരെ താണ്ടാൻ കഴിയുന്ന ഈ സ്കൈ ബസുകളുടെ പരിപാലന ചെലവ് താരതമ്യേന കുറവാണ്.
Post Your Comments