Latest NewsKeralaNews

പോലീസ് സ്‌റ്റേഷനിൽ ബഹളം വെച്ച കേസ്: വിനായകനെ ജാമ്യത്തിൽ വിട്ടു

കൊച്ചി: പോലീസ് സ്റ്റേഷനിൽ ബഹളം വെച്ച കേസിൽ അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയാണ് വിനായകൻ ബഹളം വെച്ചത്. തുടർന്നാണ് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്.

Read Also: ആഗോള ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്: മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ തെളിവെന്ന് മന്ത്രി

മദ്യപിച്ചാണ് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടർന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

Read Also: തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ല: വിമർശനവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button