കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. 15 വയസായിരുന്നു.
കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
Post Your Comments