Latest NewsKeralaNews

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനം: വി മുരളീധരൻ

ചെങ്ങന്നൂർ: വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ റെയിൽവെ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ബൈ​ക്ക് യാ​ത്ര​ക്കാരൻ മരിച്ചു

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ഏറ്റവും ഉചിതമായ സമയത്താണ് വന്ദേഭാരത്തിന് ചെങ്ങന്നൂരിൽ സ്‌റ്റേപ്പ് അനുവദിച്ചത്. ശബരിമല തീർത്ഥാടകരുടെ പ്രധാനപ്പെട്ട കേന്ദ്രം ചെങ്ങന്നൂരാണ്. മണ്ഡലകാലത്തിന് മുന്നോടിയായി ഇവിടെ സ്റ്റോപ്പ് അനുവദിച്ചത് രാജ്യത്തെങ്ങുമുള്ള ശബരിമല തീർത്ഥാടകർക്ക് ഗുണകരമാകുമെന്നും അദ്ദേഹം അറിയിച്ചു.

വന്ദേ ഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നു എന്ന പരാതിക്ക് റെയിൽവേയുടെ ടൈംടേബിൾ പരിഷ്‌കരണം വരുന്നതോടെ പരിഹാരമാകുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read Also: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button