Latest NewsNewsIndia

രാജ്യസ്‌നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ല: ഹൈക്കോടതി

മുംബൈ: പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി മുംബൈ ഹൈക്കോടതി. പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍ ഇന്ത്യയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മുംബൈ ഹൈക്കോടതി തള്ളിയത്. സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

രാജ്യസ്‌നേഹിയാകാന്‍, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. നല്ല മനസുള്ള ഒരാള്‍ രാജ്യത്തിനകത്തും അതിര്‍ത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യുമെന്നും ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

ഉദയനിധി സ്റ്റാലിന്റെ ‘മുട്ട ക്യാമ്പെയ്ന്‍’ നാടകം: ആരോപണവുമായി എഐഎഡിഎംകെ

ഇന്ത്യന്‍ പൗരന്മാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവ ഏതെങ്കിലും പാകിസ്ഥാന്‍ കലാകാരന്മാരുമായോ, സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായോ സഹകരിക്കുന്നതിനും ഏതെങ്കിലും സംഘടനയില്‍ പ്രവർത്തിക്കുന്നതിനും പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്താന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, ഇത് സാംസ്‌കാരിക സൗഹാര്‍ദം, ഐക്യം, സമാധാനം എന്നിവയ്ക്കെതിരായ പിന്തിരിപ്പന്‍ നടപടിയാണെന്നും അതില്‍ യാതൊരു ഗുണവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വൈകുന്നേരത്തോടെ ‘ഹാമൂൺ’ ചുഴലിക്കാറ്റായി മാറും

‘രാജ്യസ്നേഹിയാകാന്‍, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയല്‍ രാജ്യത്ത് നിന്നുള്ളവരോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് ഒരാള്‍ മനസിലാക്കണം. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി, നിസ്വാര്‍ത്ഥനായ, തന്റെ രാജ്യത്തിനുവേണ്ടി അര്‍പ്പണബോധമുള്ള ഒരു വ്യക്തിയാണ്. ഒരു നല്ല ഹൃദയമുള്ള വ്യക്തിയല്ലാതെ അകാന്‍ അവന് കഴിയില്ല. നല്ല മനസുള്ള ഒരു വ്യക്തി രാജ്യത്തിനകത്തും അതിര്‍ത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യും,’ കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button