KeralaLatest NewsNews

വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് വ്യക്തമാക്കണം: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് കുഴൽനാടൻ. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചോദിച്ച ചോദ്യത്തിനല്ല മറുപടി നൽകിയത്. മെന്നും ധനവകുപ്പിന്റേത് കാപ്‌സ്യൂൾ മാത്രമാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പണം നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജി എസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധനവകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ല. തന്റെ ഓഫീസിൽ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎൽ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും. ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also: മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ ഓടി​ച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button