ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി ഉടൻ പുറത്തിറക്കുന്ന ഏറ്റവും പുതിയ ലാപ്ടോപ്പാണ് എച്ച്പി Envy X360 Creator 12th Gen Core i5-1230U. പ്രീമിയം റേഞ്ചിൽ കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇവ പുറത്തിറക്കാൻ സാധ്യത. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
13.3 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. മറ്റു മോഡലുകളെ അപേക്ഷിച്ച് ഡിസ്പ്ലേ വലിപ്പം താരതമ്യേന കുറവായിരിക്കും. 2880×1800 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 12th Gen Intel Core i5-1230U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
Also Read: ഐഎഫ്എഫ്ഐ 2023: ‘മാളികപ്പുറം’ ഉൾപ്പടെ ഏഴ് മലയാള സിനിമകൾ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം
16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.32 കിലോഗ്രാം മാത്രമാണ്. നിലവിൽ, ലാപ്ടോപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എച്ച്പി Envy X360 Creator 12th Gen Core i5-1230U ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 81,000 രൂപയ്ക്കടുത്ത് പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments