Latest NewsNewsBusiness

ഇന്ത്യൻ രൂപ ശക്തിയാർജ്ജിച്ചു! വിദേശ നാണയ ശേഖരം വീണ്ടും ഉയർന്ന നിലയിൽ

ഇന്ത്യൻ രൂപയുടെ സ്ഥിരതയ്ക്കായി റിസർവ് ബാങ്ക് തുടർച്ചയായ ഇടപെടലുകൾ ആഗോള വിപണിയിൽ നടത്തുന്നുണ്ട്

രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. ഇന്ത്യൻ രൂപയെ കരുത്തുറ്റതാക്കാൻ റിസർവ് ബാങ്കിന്റെ വിപണി ഇടപെടൽ സജീവമായതോടെയാണ് വിദേശ നാണയ ശേഖരം ഉയർന്ന നിലയിൽ എത്തിയത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബർ 20ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ ശേഖരം 115 കോടി ഡോളർ വർദ്ധനവോടെ 58,590 കോടി ഡോളറായി. അതേസമയം, റിസർവ് ബാങ്കിന്റെ സ്വർണ മൂല്യം ഈ കാലയളവിൽ 126 കോടി ഡോളർ വർദ്ധിച്ച് 4,457 കോടി ഡോളർ ആയിട്ടുണ്ട്.

ഇന്ത്യൻ രൂപയുടെ സ്ഥിരതയ്ക്കായി റിസർവ് ബാങ്ക് തുടർച്ചയായ ഇടപെടലുകൾ ആഗോള വിപണിയിൽ നടത്തുന്നുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതും, വ്യവസായിക രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിക്കുന്നതും, വിദേശ നാണയ ശേഖരം ഇനിയും ഉയരാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത്തവണ സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യത്തിനും 10 ലക്ഷം ഡോളറിന്റെ വർദ്ധനവുണ്ട്.

Also Read: പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം

വിദേശ നാണയ ശേഖരം സർവകാല റെക്കോർഡിൽ എത്തിയത് 2021 ഒക്ടോബറിറാണ്. അന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 64,500 കോടി ഡോളർ വരെ വിദേശ നാണയ നിക്ഷേപം എത്തിയിരുന്നു. പിന്നീട് നേരിയ ഇടിവുകളാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയർന്ന സാഹചര്യത്തിലാണ് രൂപയ്ക്ക് പിന്തുണ നൽകാൻ ആർബിഐ ഡോളർ വിറ്റഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button