
ചണ്ഡിഗഢ്: ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഹരിയാനയിലാണ് സംഭവം. ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദർ ദേശ്‌വാളാണ് മരിച്ചത്.
പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments