പെരുമ്പാവൂർ: വെള്ളം ചോദിച്ചു ചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോണിനെ(59)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അല്ലപ്രയിലെ ഒരു വീട്ടിലെത്തിയ പ്രതി വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിറകെ ചെന്ന് വായ് പൊത്തിപ്പിടിച്ച് മാല കവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, കടന്നുകളഞ്ഞ ഇയാളെ പള്ളിക്കരയിൽ നിന്നാണ് പിടികൂടിയത്.
2009-ൽ കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐ റിൻസ് എം. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ കെ.എ. അഭിലാഷ്, ജിജുമോൻ തോമസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments