
രാമപുരം: മോഷണക്കേസ് പ്രതിയായ യുവാവ് 15 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് സ്വദേശിയായ അരുൾ രാജിനെ(38)യാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ‘ലീക്കായ’ ഫോട്ടോയെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത്
ഇയാൾ 2008-ൽ വെളിയന്നൂർ ഭാഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുകയും തുടര്ന്ന്, രാമപുരം പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന്, കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന്, കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ നാമക്കൽ ഈറോഡ് ഭാഗത്തു നിന്നാണ് പിടികൂടിയത്.
Post Your Comments