Latest NewsIndiaNews

മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള ‘ലീക്കായ’ ഫോട്ടോയെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് വിശദീകരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. തരാം താഴ്ന്ന രാഷ്ട്രീയം എന്നാണ് അദ്ദേഹം പ്രചരിക്കുന്ന ചിത്രത്തോട് പ്രതികരിച്ചത്. പിറന്നാൾ ആഘോഷത്തിനിടെ എടുത്ത ഫോട്ടോകൾ രഹസ്യ കൂടിക്കാഴ്ചയുടെ പ്രതീതി ജനിപ്പിക്കാൻ വികലമാക്കിയതാണെന്നാണ് തരൂരിന്റെ വാദം. മഹുവ മൊയ്‌ത്രയ്ക്ക് തന്നേക്കാൾ കുറച്ച് വയസ്സ് കുറവാണെന്നും താൻ അവളെ ഒരു ‘കുട്ടി’ ആയിട്ടാണ് കാണുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് വളരെ താഴ്ന്ന രാഷ്ട്രീയമാണ്. അന്ന് ആ കുട്ടിയുടെ ജന്മദിനമായിരുന്നു, എനിക്ക് അവളെ ഒരു കുട്ടി എന്ന് വിളിക്കാൻ കഴിയില്ല, പക്ഷേ എനിക്ക് അവൾ കുട്ടിയെ പോലെയാണ്. അവൾ എന്നെക്കാൾ 10 മുതൽ 20 വയസ്സ് വരെ ഇളയതാണ്. ഇത് അവളുടെ ജന്മദിന പാർട്ടിക്കിടെ എടുത്ത ഫോട്ടോ ആണ്. അവിടെ 15 പേർ ഉണ്ടായിരുന്നു. എന്റെ സഹോദരിയെയും ക്ഷണിച്ചു, അവൾ ഹാജരായിരുന്നു. എന്നിരുന്നാലും, ചിലർ മനഃപൂർവം മറ്റുള്ളവരെ ക്രോപ്പ് ചെയ്യുകയും ഫോട്ടോ ചില രഹസ്യ സ്വകാര്യ മീറ്റിംഗായി അവതരിപ്പിക്കുകയും ചെയ്തു. ഈ ഫോട്ടോകൾ കാണുന്നവർ ചിന്തിക്കണം, ഇതൊരു രഹസ്യ കൂടിക്കാഴ്‌ചയായിരുന്നെങ്കിൽ ആ ഫോട്ടോ എടുക്കുമോ എന്ന്’, തരൂർ പറഞ്ഞു.

ഓൺലൈൻ ട്രോളുകളെയും അത്തരം കാര്യങ്ങളിൽ നൽകുന്ന ശ്രദ്ധയെയും തരൂർ തുടർന്നും അപലപിച്ചു. ഈ ട്രോളുകൾക്കൊന്നും താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്നും ചിലപ്പോൾ മാധ്യമങ്ങൾ അവർക്ക് നൽകുന്ന പ്രാധാന്യം പോലും താൻ നൽകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ ഇതിന് കൂടുതൽ പ്രാധാന്യം നൽകില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button