കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ല്‍ പാറത്തോട് വെളിച്ചിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇടക്കുന്നം വേലംപറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് അര്ജുന് (29) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, അറിയാം ഇന്നത്തെ നിലവാരം
ശനിയാഴ്ച രാത്രി വെളിച്ചിയാനി ബസ് സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്നെത്തിയ ബൈക്കും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ പാറത്തോട് പത്താശേരില് ജിനു സെബാസ്റ്റ്യ(38)നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. മാതാവ്: ശൈലമ്മ. സഹോദരി: അഞ്ജന.
Post Your Comments