Latest NewsKeralaNews

ബാറുകളിൽ വാളുമായെത്തി ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തിരുവനന്തപുരം: ബാറുകളിൽ വാളുമായെത്തി ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ആറ്റിങ്ങൽ നഗരത്തിലെ ബാറുകളിൽ ആക്രമണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു (26) പിടിയിലായത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് വിഷ്ണു.

Read Also: വിവാഹ സത്കാരത്തിനിടെ പടക്കം പൊട്ടിച്ചു: തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

ആറ്റിങ്ങൽ മൂന്നുമുക്ക് ദേവ് റസിഡൻസി ബാറിലും സൂര്യ ബാറിലുമാണ് വിഷ്ണു ആക്രമണം നടത്തിയത്. വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തു. ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ഇയാൾ ഭീഷണിപ്പെടുത്തി. ബാർ ജീവനക്കാരെ മർദിച്ച് ഇയാൾ പണം കവരുകയും ചെയ്തു.

Read Also: ജീവനും കൊണ്ടോടിയെങ്കിലും ഹമാസ് ഭീകരർ പിടികൂടി; കാമുകിയെ ഹമാസിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള പോരാട്ടത്തിൽ യുവാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button