Latest NewsKeralaNews

നെടുങ്കണ്ടത്ത് ക്ഷേത്രത്തില്‍ മോഷണം: നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു

ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം. കാണിക്ക വഞ്ചികളും അലമാരയും കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ക്ഷേത്രത്തിലെ സിസിടിവിയും മോഷണം പോയി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശ്രീകോവില്‍ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പെടെ നാല് കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മോഷണം പോയിട്ടുണ്ട്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു.

ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സൂചന. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഇതില്‍ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവന്‍ നഷ്ടപ്പെട്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button