KeralaLatest NewsNews

ബാറുടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചു, ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നികുതി കുടിശിക പിരിച്ചെടുക്കുന്ന വിഷയത്തില്‍ ബാറുടമകളും സര്‍ക്കാരും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘നികുതി കുടിശിക പിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഇതിന് പിന്നില്‍ അഴിമതിയാണ്. കുടിശിക അടയ്ക്കാത്ത ബാറുകള്‍ക്ക് മദ്യം കൊടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ബാറുടമകള്‍ സംഘടനാതലത്തില്‍ പണപ്പിരിവ് നടത്തി. മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെടെ സംശയത്തിന്റെ നിഴലിലാണ്. കോഴ വാങ്ങിയത് ആരൊക്കെയെന്ന് അന്വേഷിക്കണം’, സതീശന്‍ ആവശ്യപ്പെട്ടു.

Read Also: നെടുങ്കണ്ടത്ത് ക്ഷേത്രത്തില്‍ മോഷണം: നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു

കുടിശിക അടയ്ക്കാത്ത ബാറുകള്‍ക്ക് മദ്യം കൊടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വച്ചതാണ്. എന്നാല്‍ ബാറുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിച്ചെന്നാണ് മാധ്യമ വാര്‍ത്തകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button