KollamLatest NewsKeralaNattuvarthaNews

ലോ​ഡ്ജി​ൽ താ​മ​സി​ച്ചു ല​ഹ​രി വിൽപന: കാ​പ്പ കേ​സ് പ്ര​തി ​അ​റ​സ്റ്റിൽ

ചി​റ​യി​ൻ​കീ​ഴ്പെ​രും​കു​ഴി നാ​ലു​മു​ക്ക് വി​ശാ​ഖ​ത്തി​ൽ ശ​ബ​രി നാ​ഥി(42)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചാ​ത്ത​ന്നൂ​ർ: ലോ​ഡ്ജി​ൽ താ​മ​സി​ച്ചു ല​ഹ​രി വസ്തുക്കൾ ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​യാ​ൾ പൊ​ലീ​സ് പിടിയിൽ.​ ചി​റ​യി​ൻ​കീ​ഴ്പെ​രും​കു​ഴി നാ​ലു​മു​ക്ക് വി​ശാ​ഖ​ത്തി​ൽ ശ​ബ​രി നാ​ഥി(42)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

പാ​രി​പ്പ​ള്ളി ജംങ്ഷ​ന് സ​മീ​പ​മു​ള്ള​ ലോ​ഡ്ജി​ൽ നി​ന്നുമാണ് പി​ടികൂ​ടി​യ​ത്. 2.060 ഗ്രാം ​എംഡി ​എം എ​യും അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാളു​ടെ കൈ​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.​ ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി​യി​രി​ക്കു​ന്ന പ്ര​തി​യാ​ണ് ഇയാൾ. പൊ​ലീ​സി​നെ വെ​ട്ടി​ച്ചു ലോ​ഡ്ജു​ക​ളി​ൽ മു​റി എ​ടു​ത്തു താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി വ​രികയായിരുന്നു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ൾ പാ​രി​പ്പ​ള്ളി പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ശ​ബ​രി​നാ​ഥ് ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻകീ​ഴ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ല​ഹ​രി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.​

Read Also : തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു

കാ​പ്പ കേ​സി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ശ​ബ​രി​നാ​ഥ് ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​ര​വേ 2017-ൽ ​കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി എ​ൽ എ​ൽ ബി ​പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യി​ട്ടു​ണ്ടെ​ന്നും പാ​രി​പ്പ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി എ​സ്എ​ച്ച് ഒ​ ഡി.​ദിപു, എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, രാ​മ​ച​ന്ദ്ര​ൻ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button