KannurLatest NewsKeralaNattuvarthaNews

പെ​രുമ്പാ​മ്പ് ക​ഴു​ത്തി​ല്‍ചു​റ്റി റോ​ഡ​രി​കി​ല്‍ കി​ട​ന്നിരുന്ന യുവാവിന് രക്ഷകനായി പെ​ട്രോ​ള്‍പമ്പ് ജീ​വ​ന​ക്കാ​ര​ന്‍

പെ​രു​മ്പാ​മ്പ് ക​ഴു​ത്തി​ല്‍ ചു​റ്റി റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന യു​വാ​വി​നെ പെ​ട്രോ​ള്‍ പ​മ്പു ജീ​വ​ന​ക്കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ടു​ത്തി​യത്

ക​ണ്ണൂ​ര്‍: വളപട്ടണത്ത് റോഡിൽ കിടന്നിരുന്ന യു​വാ​വി​ന്‍റെ ക​ഴു​ത്തി​ല്‍ പെ​രു​മ്പാമ്പ് ചു​റ്റി​വ​രി​ഞ്ഞു. പെ​രു​മ്പാ​മ്പ് ക​ഴു​ത്തി​ല്‍ ചു​റ്റി റോ​ഡ​രി​കി​ല്‍ കി​ട​ന്നി​രു​ന്ന യു​വാ​വി​നെ പെ​ട്രോ​ള്‍ പ​മ്പു ജീ​വ​ന​ക്കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ടു​ത്തി​യത്.

ക​ണ്ണൂ​ര്‍-കാ​സ​ര്‍​ഗോ​ഡ് ദേ​ശീ​യപാ​ത​യി​ലെ വ​ള​പ​ട്ട​ണം ടോ​ള്‍ ബൂ​ത്തി​നു സ​മീ​പം ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം നടന്നത്. മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്നി​രു​ന്ന വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പെ​രു​മ്പാമ്പ് ചു​റ്റി​യ​ത്.

Read Also : വെസ്റ്റ്ബാങ്കിലെ മുസ്ലീം പള്ളിക്ക് സമീപം കടുത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം

മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ല്‍ ഇ​യാ​ള്‍ ആ​ദ്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ശ്വാ​സം കി​ട്ടാ​തെ​യാ​യ​പ്പോ​ളാ​ണ് പാ​മ്പ് പി​ടി​കൂ​ടി​യ കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​റ​ക്ക​ത്തി​ല്‍ നി​ന്നും ഒ​രു​വി​ധം എ​ഴു​ന്നേ​റ്റ ഇ​യാ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള വ​ള​പ​ട്ട​ണം ടോ​ള്‍ ബൂ​ത്തി​നു സ​മീ​പ​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് ഒ​രു​വി​ധം എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട ലോ​റി ഡ്രൈ​വ​ര്‍ പെ​ട്രോ​ള്‍ പ​മ്പ്​ ജീ​വ​ന​ക്കാ​ര​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പാ​മ്പി​ന്‍റെ ഭാ​രം കൊ​ണ്ടു ത​റ​യി​ല്‍ വീ​ണ ഇ​യാ​ളു​ടെ ക​ഴു​ത്തി​ല്‍ നി​ന്നും പാ​​മ്പി​നെ സാ​ഹ​സി​ക​മാ​യി വേ​ര്‍​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തുടർന്ന്, പാ​മ്പ് ലോ​റി​ക്ക​ടി​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പോ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button