Latest NewsNewsIndiaBahrainInternationalGulf

സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ

മംഗളൂരു: സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ടതിനെ തുടർന്ന്, മംഗളൂരു സ്വദേശിയായ ഡോക്ടറെ ബഹ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയിൽ 10 വർഷമായി ജോലി ചെയ്യുന്ന ഡോ. സുനിൽ റാവുവാണ് അറസ്റ്റിലായത്.  ഇദ്ദേഹത്തെ ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഡോക്ടർ ഇസ്രായേൽ ആഭിമുഖ്യം പ്രകടിപ്പിച്ചത്. സംഭവം ശ്രദ്ധനേടിയതിനെ തുടർന്ന് ചിലർ ആശുപത്രി അധികൃതരെ ടാഗ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ, പോസ്റ്റ് പിൻവലിച്ച് മാപ്പു പറയാൻ ഡോക്ടർ സന്നദ്ധമായി.

ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം

എന്നാൽ, പെരുമാറ്റ ചട്ട ലംഘനം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച ആശുപത്രി അധികൃതർ സുനിൽ റാവുവിനെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും രണ്ട് മക്കളുമൊത്ത് ബഹ്റൈനിൽ താമസിച്ചുവരികയായിരുന്നു ഡോക്ടർ സുനിൽ റാവു.

shortlink

Related Articles

Post Your Comments

Related Articles


Back to top button