Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് വായുമലിനീകരണ തോത് കൂടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണ തോത് കൂടുന്നു. വളരെ മോശം അവസ്ഥയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് രേഖപ്പെടുത്തിയ വായു മലിനീകരണ തോത് 302ആണ്. ഇന്നലെ രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് ( എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ) 248 ആയിരുന്നു. ഇതോടെ, 11 ഇന കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കം നിയന്ത്രിക്കും

Read Also: തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു

സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button