KozhikodeKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി: യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​ക​ട​പ്പു​റം സ്വ​ദേ​ശി പി.​പി. അ​ബ്ദു​ൽ റൗഫി​നെ​(30)യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്

പ​ര​പ്പ​ന​ങ്ങാ​ടി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​ക​ട​പ്പു​റം സ്വ​ദേ​ശി പി.​പി. അ​ബ്ദു​ൽ റൗഫി​നെ​(30)യാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയത്.​ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന്റെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്​​പെ​ക്ട​ർ ജ​ന​റ​ൽ അ​ജി​താ​ബീ​ഗം ആണ് കാ​പ്പ ചു​മ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Read Also : കാ​റും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം: ര​ണ്ടു വ​യ​സു​കാ​ര​ൻ മരിച്ചു

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ക്ര​മി​സം​ഘ​ത്തി​ലെ പ്ര​ധാ​ന അം​ഗ​മാണെ​ന്ന് പ്രാ​ദേ​ശി​ക പൊ​ലീ​സ് ന​ൽ​കി​യ വി​വ​ര​മാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക്കി​ട​യാ​ക്കി​യ​ത്.

ക​രി​പ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ കേ​സ് നി​ല​വി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button