തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മധ്യ പടിഞ്ഞാറൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു.
Read Also: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബർ 24 ഉച്ചയോടെ യെമൻ – ഒമാൻ തീരത്തു അൽ ഗൈദാക്കിനും (യെമൻ) സലാലാക്കിനും ഇടയിൽ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക് – വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ദുർബലമായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Read Also: നിരവധി ക്രിമിനല്‍, ലഹരി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
Post Your Comments