കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന അമ്മയും മകളും അറസ്റ്റിൽ. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ഏലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
ആലുവ തോട്ടക്കാട്ടുകര ഭാഗത്തുനിന്ന് പാതാളം ഇ.എസ്.ഐ ആശുപത്രിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്രചെയ്യവെ ശ്രീമൂലനഗരം സ്വദേശിനിയുടെ മാല കവരാൻ ശ്രമിക്കവെയാണ് പിടിയിലായത്. ബസ് പാതാളത്ത് എത്താറായ സമയത്ത് പ്രതികൾ ബസിൽ തിരക്കുണ്ടാക്കുകയും ഒരാൾ സാരി ഉപയോഗിച്ച് മറപിടിച്ച് മറ്റൊരാൾ യാത്രക്കാരിയുടെ മാലയുടെ കൊളുത്ത് അകറ്റിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
മാല വലിയുന്നത് ശ്രദ്ധയിൽപ്പെട്ട പരാതിക്കാരിയായ യാത്രക്കാരി ഉടനെ ബഹളം വെക്കുകയും ബസ് നിർത്തുകയും ചെയ്തു. ഈ സമയം പ്രതികൾ ബസിൽ നിന്ന് ഇറങ്ങി ഓടി. പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതികളെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments