ഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മഹുവ മൊയ്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ പാര്‍ലമെന്‍ററി ഐഡി ദുബായില്‍ ഉപയോഗിച്ചിരുന്നതായി ദുബെ ആരോപിച്ചു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണെന്നും നിഷികാന്ത് ദുബെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
‘ഒരു എംപി കുറച്ച് പണത്തിന് വേണ്ടി രാജ്യത്തിന്റെ സുരക്ഷ പണയപ്പെടുത്തി. പാർലമെന്റേറിയൻ എന്ന് വിളിക്കപ്പെടുന്നയാൾ ഇന്ത്യയിൽ ഉള്ളപ്പോൾ ദുബായിൽ നിന്നാണ് എംപിയുടെ ഐഡി തുറന്നത്. പ്രധാനമന്ത്രിയും ധനവകുപ്പും കേന്ദ്ര ഏജൻസികളും ഉൾപ്പെടെ മുഴുവൻ ഇന്ത്യൻ സർക്കാരും ഈ എൻഐസി ഉപയോഗിക്കുന്നു,’ നിഷികാന്ത് ദുബെ പറഞ്ഞു.
Post Your Comments