Latest NewsNewsIndia

വായുമലിനീകരണം: നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ വായുനിലവാരം കുറഞ്ഞു. ശൈത്യകാലം ആരംഭിച്ചതോടെയാണ് ഡൽഹിയിലെ വായുനിലവാരം കുറഞ്ഞത്. കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ ദേശീയ വിമാനത്താവളത്തിൽ വായുവിന്റെ ഗുണനിലവാരം 276 ആയി. കീർത്തി നഗറിൽ വായു ഗുണനിലവാരം 362 ആയി താഴ്ന്നു.

Read Also: മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ

വായു മലിനീകരണം കുറയ്ക്കാൻ വരും ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ പ്രകാരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനൽ ഡൽഹി സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സ്വകാര്യ ഗതാഗതം അടിയന്തരമായി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്ര എയർ ക്വാളിറ്റി പാനലിന്റെ നിർദ്ദേശം. പാർക്കിഗ് ഫീസ് ഉയർത്തിയും ഇലക്ട്രിക് ബസുകൾ, മെട്രോ ട്രെയിനുകൾ എന്നിവയുടെ സേവനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ നമ്പറുകളിലെ ഒറ്റ ഇരട്ട സംഖ്യകൾ പ്രകാരം മാത്രം നിരത്തുകളിൽ വാഹനങ്ങൾക്ക് അനുമതി നൽകാവൂവെന്നും പാനൽ അറിയിച്ചു.

Read Also: എന്റെ അച്ഛൻ ഇ.എം.എസിന്റെ ആരാധകനായിരുന്നു, പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button