ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിക്ഷേപണം ഇന്ത്യയെ അതിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നു എന്ന് അദ്ദേഹം എക്‌സിൽ എഴുതി. ” ഐ.എസ്.ആർ.ഒയിലെ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി ആശംസകൾ നേരുകയും ചെയ്തു.
രാവിലെ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. ഗഗന്‍യാന്‍ പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട് പരീക്ഷണവും വിജയിച്ചു.ഗഗന്‍യാന്‍ ദൗത്യങ്ങള്‍ക്ക് മുന്നോടിയായുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തറയില്‍ നിന്ന് പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്. രാവിലെ രണ്ടു തവണ നീട്ടി വെച്ച പരീക്ഷണം പത്ത് മണിയോടെയാണ് നടന്നത്. ആദ്യം മോശം കാലാവസ്ഥയെ തുടര്‍ന്നും പിന്നീട് സാങ്കേതിക പ്രശ്‌നം കാരണവുമാണ് പരീക്ഷണം നീട്ടിവെച്ചത്. സിംഗിൾ-സ്റ്റേജ് ലിക്വിഡ് റോക്കറ്റായ ടെസ്റ്റ് വെഹിക്കിൾ (ടിവി-ഡി1) ഉയർത്തി ഐഎസ്ആർഒ വിജയകരമായി നടത്തിയ ഗഗൻയാൻ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിയുടെ ആദ്യ പരീക്ഷണ പറക്കലാണിത്. ഇന്നത്തെ വിജയം ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ പ്രകടമാക്കി.
Post Your Comments