Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ വൺപ്ലസിന്റെ ആദ്യ ഫോഡബിൾ സ്മാർട്ട്ഫോൺ എത്തി, ഓപ്പൺ സെയിൽ ഈ മാസം 27 മുതൽ ആരംഭിക്കും

120 ഗിഗാ ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.31 ഇഞ്ച് കവർ സ്ക്രീനും, അതേ റിഫ്രഷ് റേറ്റ് ഉള്ള 7.82 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമാണ് ഫോണിന് നൽകിയിട്ടുള്ളത്

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വീകാര്യത നേടിയെടുത്തവയാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ. സാംസംഗ്, ഓപ്പോ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾ ഇതിനോടകം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കാൻ വൺപ്ലസും ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. വൺപ്ലസ് ഓപ്പൺ എന്ന പേരിലാണ് കമ്പനി ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുമെന്നാണ് വിലയിരുത്തൽ. വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകളും വില വിവരങ്ങളും പരിചയപ്പെടാം.

120 ഗിഗാ ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.31 ഇഞ്ച് കവർ സ്ക്രീനും, അതേ റിഫ്രഷ് റേറ്റ് ഉള്ള 7.82 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമാണ് ഫോണിന് നൽകിയിട്ടുള്ളത്. ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. 4805 എംഎഎച്ച് പവർ ഉള്ള ബാറ്ററിയോട് കൂടിയെത്തുന്ന ഈ ഫോണിനോടൊപ്പം 67 വാട്സ് ചാർജറും ലഭിക്കുന്നതാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് അധിഷ്ഠിതമായ ഓക്സിജൻ ഒഎസ് 13.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം.

Also Read: വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 48 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് എന്നിവയാണ് നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 16 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 1,39,999 രൂപയാണ്. നിലവിൽ, പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. ഒക്ടോബർ 27 മുതലാണ് ഓപ്പൺ സെയിൽ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button