Latest NewsNewsIndia

വ്യോമയാന വിപണിയിൽ അതിവേഗം കുതിച്ച് ഇന്ത്യ, വരും വർഷങ്ങളിൽ സർവീസുകളുടെ എണ്ണം ഉയർത്തിയേക്കും

രാജ്യത്ത് നിന്നും പ്രതിദിനം 2,9000 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തുന്നുണ്ട്

ആഗോള വ്യോമയാന വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് നിന്നും പ്രതിദിനം 2,900 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തുന്നുണ്ട്. നിലവിലുള്ളതിനേക്കാൾ സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് തീരുമാനം. അതിവേഗം വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നായ ഇന്ത്യയ്ക്ക് ഈ നേട്ടം ചുരുങ്ങിയ കാലയളവിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ബിസിനസ് വിപുലീകരണവുമായി ബന്ധപ്പെട്ട് നിരവധി എയർലൈനുകൾ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി വമ്പൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

Also Read: കൊല്ലത്ത് യുവാവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം: ഗുരുതരാവസ്ഥയിൽ

അന്താരാഷ്ട്ര എയർ ട്രാഫിക് കൺട്രോളേഴ്സ് ദിനത്തിൽ എയർ ട്രാഫിക് കൺട്രോളർ ഗിൽഡിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് വുംലുൻമാങ് വുവൽനം സർവീസുകളുടെ എണ്ണം ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് പീയൂഷ് ശ്രീവാസ്തവ, എടിസി ഗിൽഡ് ജനറൽ സെക്രട്ടറി അലോക് യാദവ്, സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button