Latest NewsKeralaNews

കോടിയേരിയോടൊപ്പം ഉണ്ടായിരുന്ന ഓർമ്മകൾ ഇപ്പോഴും ആവേശം ജനിപ്പിക്കുന്നു: സീതാറാം യെച്ചൂരി

കണ്ണൂർ: അന്തരിച്ച മുൻ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂരിലെ വീടാണ് അദ്ദേഹം സന്ദർശിച്ചത്. കോടിയേരിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. വീട്ടിൽ കുടുംബം സജ്ജീകരിച്ച കോടിയേരിയുടെ പോരാട്ട സ്മരണകൾ തുളുമ്പുന്ന മ്യൂസിയവും യെച്ചൂരി സന്ദർശിച്ചു.

Read Also: ‘ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണം’: ചാവേർ സിനിമയെ പ്രശംസിച്ച് എപി അബ്ദുള്ളക്കുട്ടി

മ്യൂസിയം കാണുമ്പോൾ കോടിയേരിയുടെ ഓർമ്മകൾ തുടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ നിറഞ്ഞ് നിന്ന പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ തെളിയുന്നു. കോടിയേരിയോടൊപ്പം ഉണ്ടായിരുന്ന ഓർമ്മകൾ ഇപ്പോഴും എന്നിൽ ആവേശം ജനിപ്പിക്കുന്നതാണെന്ന് മ്യൂസിയത്തിലെ സന്ദർശന ഡയറിയിൽ അദ്ദേഹം കുറിച്ചു.

Read Also: ‘മഹുവ മൊയ്‌ത്ര പണത്തിന് വേണ്ടി രാജ്യ സുരക്ഷ പണയപ്പെടുത്തി’: ബി.ജെ.പി എം.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button