Latest NewsKeralaNews

എ ഐ ക്യാമറ ഫൈനുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം: വിശദമാക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: എ ഐ ക്യാമറ ഫൈനുകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ അടയ്ക്കാമെന്ന് വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന എ ഐ ക്യാമറ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്കാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Read Also: ശർക്കര കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.

അതിലെ ‘ട്രാൻസ്‌പോർട്ട് സർവീസസ്’ എന്ന ബട്ടൺ അമർത്തുക.

തുടർന്ന് ‘ചെലാൻ റിലേറ്റഡ് സർവീസസ്’ എന്ന വരിയിലെ ‘വ്യൂ മോർ’ എന്ന ബട്ടൺ അമർത്തുക.

പിന്നീട് ‘പേമെന്റ്’ എന്ന ബട്ടൺ അമർത്തുക.

അതിനുശേഷം ‘പേ യുവർ ചെല്ലാൻ’ എന്ന ബട്ടൺ അമർത്തുക.

ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്.

അതിനുശേഷം ‘ഗെറ്റ് ഡീറ്റെയിൽസ്’ എന്ന ബാർ അമർത്തുക.

നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.

അതിൽ ‘പെന്റിങ്ങ് ‘ എന്ന ബട്ടൺ അമർത്തുക.

ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

‘ഡൗൺലോഡ് ചെല്ലാൻ’ എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്‌തെടുക്കാം.

പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാർ അമർത്തുക.

‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടൻ അമർത്തുക.

ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.

UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക.

കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.

ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാർ അമർത്തുക.

ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം ‘പ്രിന്റ് റെസിപ്റ്റ് ‘ എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.

Read Also: അറബിക്കടലില്‍ ‘തേജ്’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button