ലക്നൗ: മൊബൈൽ ഷോറൂമിൽ വൻ കവർച്ച. മീററ്റിലെ ഗംഗാ നഗറിലാണ് കഴിഞ്ഞ ദിവസം രാത്രി പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ നൂറോളം ഫോണുകള്‍ കവര്‍ന്നത്. കവർച്ചയിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.
ഷോറൂമിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്ലോട്ടിലൂടെയാണ് മോഷ്ടാക്കൾ കടയ്ക്കുള്ളിലേക്ക് കയറിയത്. പിപിഇ കിറ്റ് ധരിച്ചിരുന്നതിനാൽ സിസിടിവി ദൃശ്യത്തിൽ മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. ഉടമ രാവിലെ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഷോറൂമിൽ നിന്ന് വില പിടിപ്പുള്ള നിരവധി സാധനങ്ങൾ മോഷണം പോയിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. കവർച്ചാ സംഘത്തിൽ ഒരാളുടെ മുഖം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും മോഷ്ടാക്കളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments