നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു തെരുവുനായയുടെ പരാക്രമം. പശുവിനെയും വീട്ടമ്മയെയും കടിച്ചതിന് പുറമെ ഒട്ടനവധി കോഴികളെയും നായ കടിച്ചിരുന്നു. മണിക്കൂറുകൾക്കു ശേഷം നായെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ പരിശോധനക്കയച്ചു.
പകലും രാത്രിയും തെരുവുനായ്ക്കൾ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാവിലെ സവാരിക്കിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. പത്രക്കെട്ടെടുക്കാൻ വരുന്ന ഏജന്റുമാരും പള്ളിയിലും ക്ഷേത്രങ്ങളിലും പോകുന്നവരും ആശങ്കയിലാണ്.
Post Your Comments