Latest NewsKeralaNews

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു: സംഭവം തിരുവനന്തപുരത്ത് 

തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം.

റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടിൽ വന്നിരുന്നു. ഇവിടെ വച്ച് രണ്ട് പേരും മദ്യപിച്ചു. തുടർന്ന് നസീർ ഉറങ്ങി പോയി. രാത്രി വൈകി ഉണർന്ന നസീറാണ് റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 8 മണിയോടെയാണ് റിയാസ് ഫാനിൽ കെട്ടിത്തൂങ്ങിയത് എന്നാണ് നിഗമനം.

പിന്നാലെ വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോകും. പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകും.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button