ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ആഗോള വിപണി ആടിയുലഞ്ഞതോടെയാണ് ആഭ്യന്തര സൂചികകളും കനത്ത നഷ്ടം നേരിട്ടത്. ഇസ്രായേൽ-ഹമാസ് യുദ്ധം, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലം തുടങ്ങിയ ഘടകങ്ങൾ പ്രതികൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇടിവിലേക്ക് വീണത്. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ക്രൂഡോയിൽ വില അൽപം കുറഞ്ഞെങ്കിലും, ഓഹരി വിപണിക്ക് കരുത്തുപകരാൻ കഴിഞ്ഞിട്ടില്ല. ബിഎസ്ഇ സെൻസെക്സ് 247 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,629-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് നഷ്ടത്തിൽ 19,624-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇന്ന് വാഹന ഓഹരികളാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നിഫ്റ്റിയിൽ ഓട്ടോ സൂചിക 0.5 ശതമാനം വരെ ഉയർന്നിട്ടുണ്ട്. എഫ്എംസിജി, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവയുടെ ഓഹരികളും നേരിയ നേട്ടം ഉണ്ടാക്കി. എൽ ആൻഡ് ടി, അൾട്രാ ടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്ലെ തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ കൂടുതൽ നേട്ടം കൈവരിച്ചത്. അതേസമയം, വിപ്രോ, സൺ ഫാർമ, എൻടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Also Read: മലബന്ധം അകറ്റാൻ ഈന്തപ്പഴം
Post Your Comments