സ്ത്രീകൾ ശാരീരികമായി ഏറെ ബുദ്ധിമുട്ടുന്ന സമയമാണ് ആർത്തവകാലം. ജോലിയ്ക്കും വിദ്യാഭ്യാസത്തിനും മറ്റുമായി പുറത്തു പോകുന്ന സ്ത്രീകളിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് സാനിറ്ററി നാപ്കിനുകളാണ്. മെന്‍സ്ട്രല്‍ കപ്പ്, ടാമ്പൂണുകള്‍ തുടങ്ങിയവയുണ്ടെങ്കിലും കൂടുതല്‍ ഉപയോഗിക്കുന്നത് സാനിറ്ററി പാഡുകള്‍ തന്നെയാണ്. പലരും 8 മണിക്കൂർ വരെ ഒരു പാഡ് തന്നെ ഉപയോഗിക്കുന്ന ശീലങ്ങൾ കണ്ടു വരാറുണ്ട്. എന്നാൽ, ഇത് ശരീരത്തിന് അത്ര നല്ലതല്ല. ബ്ലീഡിംഗ് കൂടുതലാണെങ്കിലും കുറവെങ്കിലും നാല് മണിക്കൂര്‍ ഇടവിട്ട് പാഡുകള്‍ മാറ്റണം.
read also: റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
ഒരു പാഡ് തന്നെ നീണ്ട സമയം ഉപയോഗിയ്‌ക്കുന്നത് ലുക്കോറിയ അഥവാ വെള്ളപോക്ക് ഉണ്ടാക്കും. അതായത് വൈറ്റ് ഡിസ്ചാര്‍ജ്. സ്ത്രീകള്‍ക്കിത് പല അസ്വസ്ഥതകള്‍ക്കും കാരണമാകും.
സ്വകാര്യ ഭാഗത്ത് ചൊറിച്ചിലിനും അണുബാധയ്‌ക്കുമുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒന്നാണ് നീണ്ട സമയത്തേക്ക് ഒരു പാഡ് തന്നെ വെയ്‌ക്കുന്നത്. കൂടാതെ, ഫംഗല്‍, യീസ്റ്റ്, ബാക്ടീരിയല്‍ അണുബാധകള്‍ക്ക് സാധ്യതയേറെയാണ്. പ്രത്യേകിച്ചും ആര്‍ത്തവ കാലത്ത് ഇത്തരം അണുബാധകള്‍ വരാന്‍ സാധ്യത കൂടുതലാണ്.
Post Your Comments