Latest NewsIndiaNews

ന്യൂസ്‌ക്ലിക്ക് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും 

ന്യൂഡൽഹി: അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ന്യൂസ്‌ക്ലിക്ക്‌ പോർട്ടൽ സ്ഥാപകൻ പ്രബീർ പുരകായസ്തയും എച്ച്ആർ വകുപ്പ് മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇവരുടെ അറസ്റ്റിൽ നടപടിക്രമങ്ങളുടെയോ ഭരണഘടനാ വകുപ്പുകളുടെയോ ലംഘനമില്ലെന്നും റിമാൻഡ് ഉത്തരവ് നിയമപരമാണെന്നുമാണ് ഹൈക്കോടതി വിധിച്ചത്. ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോര്‍ട്ടല്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഎപിഎ പ്രകാരം ഇരുവര്‍ക്കെതുമെതിരെ കേസെടുത്ത്  അറസ്റ്റ് ചെയ്തത്.

അറസ്റ്റിനുള്ള കാരണം എഴുതിനൽകിയില്ലെന്നും തങ്ങളുടെ അഭിഭാഷകരുടെ അസാന്നിധ്യത്തിലാണ് റിമാൻഡ് ഉത്തരവ് ഇറക്കിയതെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങൾ ഹൈക്കോടതി തള്ളി. പുരകായസ്തയെയും ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഒക്ടോബര്‍ 3 നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 10ന് വിചാരണ കോടതി ഇരുവരേയും പത്ത് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button